ദോഹ: റോഡുകളിലെ ഏറ്റവുംവലതുവശത്തെ ഫാസ്റ്റ് ലെയ്നിൽ (Far Left Lane) കുറഞ്ഞ വേഗതയിൽ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇത് അപകടങ്ങൾക്ക് വഴിവെക്കുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു. മറ്റ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇത്തരം രീതികൾക്കെതിരെ നടപടി ശക്തമാക്കുമെന്നും സോഷ്യൽ മീഡിയ വഴി മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ട്രാഫിക് നിയമത്തിലെ വകുപ്പ് 53 പ്രകാരം, റോഡിന്റെ അവസ്ഥയ്ക്കോ നിശ്ചിത വേഗതയ്ക്കോ അനുയോജ്യമല്ലാത്തവിധം അസാധാരണമായി കുറഞ്ഞ വേഗതയിൽ വാഹനം ഓടിക്കാൻ പാടില്ല. ......
ദോഹ: കുട്ടികളുടെ സമഗ്രമായ ആരോഗ്യവും പ്രതിരോധ ആരോഗ്യ പരിപാലനവും ലക്ഷ്യമിട്ട് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (PHCC) ആരോഗ്യ വിദ്യാഭ്യാസ വിഭാഗം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ സഹകരണത്തോടെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 7 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായാണ് ഇന്ററാക്ടീവ് സെഷനുകൾ നടത്തിയത്.
കുട്ടികളിൽ ചെറുപ്പത്തിലേ തന്നെ മികച്ച ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ......
ദോഹ:കൊടുംവേനലിൽ ശരീരത്തിന്റെ ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ആഹാരക്രമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്നും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (PHCC) അൽ വക്ര ഹെൽത്ത് സെന്ററിലെ ന്യൂട്രീഷ്യനിസ്റ്റ് മഹ്മൂദ് അൽ തൂഖി നിർദ്ദേശിച്ചു. വേനൽക്കാലത്തെ സമഗ്രമായ ആരോഗ്യം നമ്മൾ ദിവസവും തിരഞ്ഞെടുക്കുന്ന ഭക്ഷണവിഭവങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.വേനലിൽ വിയർപ്പിലൂടെ ധാരാളം ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതിനാൽ ശരീരത്തിൽ നിർജ്ജലീകരണം (Dehydration) സംഭവിക്കാൻ സാധ്യതയേറെയാണ്. ......
ദോഹ: സ്ലൊവാക്യയിൽ നടന്ന 48-ാമത് ലോക സൈനിക പാരാഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ (CISM) ഖത്തറിന്റെ സ്വാലിഹ് അൽ ഉബൈദിക്ക് സ്വർണ്ണനേട്ടം.......
ദോഹ: ഖത്തറിലെ മുഴുവൻ സർക്കാർ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക് ഹെൽത്ത് ഡിക്ലറേഷൻ ഫോം (Health Declaration Form) പൂർത്തിയാക്കുന്നത് നിർബന്ധമാക്കിയതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അറിയിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ വിദ്യാർത്ഥികളുടെ കൃത്യമായ ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഈ ഡിജിറ്റൽ സംവിധാനം.
രക്ഷിതാക്കൾ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി ഓരോ കുട്ടിക്കും പ്രത്യേകമായി ഫോം പൂരിപ്പിച്ചു നൽകണം. ......
ദോഹ:ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസിന്റെ (ICOM) ഖത്തറിലെ നാഷണൽ കമ്മിറ്റിയായ 'ഐകോം ഖത്തറിന്റെ' 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ ഖത്തർ മ്യൂസിയംസ് (QM) പ്രഖ്യാപിച്ചു.
ഖത്തർ നാഷണൽ മ്യൂസിയം (NMoQ) ഡയറക്ടർ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹമദ് അൽ താനിയാണ് പുതിയ ബോർഡിന്റെ ചെയർമാൻ. ഖത്തർ മ്യൂസിയംസിലെ ഇന്റർനാഷണൽ കോഓപ്പറേഷൻ ആൻഡ് ഗവൺമെന്റ് അഫയേഴ്സ് ഡയറക്ടർ ഡോ. ......
ദോഹ: ഖത്തറിലെ വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് (WISF) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഫ്രണ്ട്ലി വനിതാ വോളിബോൾ ടൂർണമെന്റ് 2026-ൽ ചരിത്രവിജയം നേടി നേപ്പാൾ വനിതാ വോളിബോൾ ടീം. കലാശപ്പോരാട്ടത്തിൽ ഫിലിപ്പീൻസ് 'ബി' ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് (25–23, 25–21, 25–10) പരാജയപ്പെടുത്തിയാണ് എൽ.ആർ.എൻ.എ എൻ.സി.സി ഖത്തർ സ്പോർട്സ് വിംഗിനെ പ്രതിനിധീകരിച്ച നേപ്പാൾ ടീം കിരീടത്തിൽ മുത്തമിട്ടത്.
സെമിഫൈനലിൽ ഫിലിപ്പീൻസ് 'എ' ടീമിനെ തകർത്താണ് നേപ്പാൾ ഫൈനലിലേക്ക് മുന്നേറിയത്. ......
ദോഹ: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിനായി 32 കോടി രൂപ അനുവദിച്ച കേരള സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്ന് ഇൻകാസ് ഖത്തർ അഭിപ്രായപ്പെട്ടു.
ഓണത്തിന് മുന്നോടിയായി പ്രവാസി ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചത് പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്ന് ഇൻകാസ് ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ തുക വകമാറ്റി ചിലവഴിച്ചതു വഴി, പെൻഷൻ വിതരണത്തിലുണ്ടായ കുടിശ്ശിക മൂലം ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന് സർക്കാർ അനുവദിച്ച ആദ്യഘട്ട തുക വലിയ ആശ്വാസമാണ്.
പ്രവാസികളുടെ ക്ഷേമം മുൻനിർത്തി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുകയും 32 കോടി രൂപ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്ത കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. ......
ദോഹ: സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി കേന്ദ്ര പ്രസിഡൻറ് ആർ. എസ്. അബ്ദുൽ ജലീലിന്റെ മാതാവ് ഖദീജ സൈദ് മുഹമ്മദ് (80) നാട്ടിൽ നിര്യാതയായി.......
ഗ്രാൻഡ് മാൾ ഉപഭോക്താക്കൾക്കായി ഒരുക്കിയ മാജിക് & ബബിൾ ഷോ ശ്രദ്ധേയമായി. ഗ്രാൻഡ് മാള് മെക്കയിൻസിലും ഗ്രാൻഡ് എക്സ്പ്രസ്സ് എസ്ഡാൻ സ്റ്റോറിലുമായി നടന്ന പരിപാടിയിൽ നിരവധി ഉപഭോക്താക്കളും കുടുംബങ്ങളും പങ്കെടുത്തു.
വിസ്മയിപ്പിക്കുന്ന മാജിക് ട്രിക്കുകളും വിവിധ ആകൃതികളിലും വലുപ്പങ്ങളിലുമുള്ള വർണ്ണാഭമായ ബബിൾസ് ഉപയോഗിച്ചുള്ള ബബിൾ ഷോ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകവും സന്തോഷവും പകർന്നു. ......